കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?
Jun 13, 2026 10:05 AM | By PointViews Editor

കഴിഞ്ഞ രണ്ട് ദിവസമായി മലയാള വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു പേരാണ് അഡ്വക്കേറ്റ് കെ ബി പ്രദീപ്. ഹൈക്കോടതിയുടെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി വി.ഡി. സതീശന്റെ കോൺഗ്രസ് സർക്കാർ നടത്തിയ സ്പെഷ്യൽ പ്ലീഡർ നിയമനത്തിലൂടെ ശ്രദ്ധ ആകർഷിച്ച പേരാണ് അഡ്വക്കേറ്റ് കെ.ബി. പ്രദീപ്. രണ്ടുദിവസം മുമ്പാണ് കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി മുഖ്യമന്ത്രി നിയമിച്ചത്. ഇന്ന് ജൂൺ 13ന് മുഖ്യമന്ത്രി തന്നെ അഡ്വക്കേറ്റ് കെ.ബി .പ്രദീപിനോട് രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. 13 കെബി പ്രദീപിനെ ചതിച്ചു എന്ന് വേണമെങ്കിൽ അന്ധവിശ്വാസമായി കണ്ടാൽ മതി. കാരണം സംഖ്യകൾ ആരെയും ചതിക്കില്ല. അതിനുള്ള ശക്തിയൊന്നും ഒരു സംഖ്യക്കുമില്ല. പക്ഷെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിക്കൂട്ടിൽ ഉള്ള ചെന്നൈയിലെ സ്വർണ്ണം പൂശൽ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ് അഡ്വക്കേറ്റ് പ്രമോദ് എന്നതാണ് ചതിയായത്. ഒടുവിൽ രാജിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ 13 വർഷമായി ഇതേ പ്രദീപ് പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രത്തിൽ ഉണ്ട് എന്നതാണ് രസകരമായ വസ്തുത. 2014 ൽ കൊട്ടിയൂർ ദേവസ്വം ബോർഡിൽ ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അവകാശികളുടെ സംഘടനകളും ദേവസം ചെയർമാനുമായി കൊമ്പ് കോർക്കുകയും കേസുകളായി ഹൈക്കോടതിയിൽ എത്തുകയും ചെയ്തപ്പോൾ വൈശാഖ ഉത്സവം നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിലും ദേവസത്തിന്റെ നിർമ്മാണ പരിഷ്കരണ നടപടികൾ നിരീക്ഷിച്ചു റിപ്പോർട്ട് ചെയ്യുന്നതിനും ആയി ഹൈക്കോടതിയാണ് അഡ്വക്കേറ്റ് പ്രദീപിനെ അഡ്വക്കേറ്റ് കമ്മീഷണർ ആയി കൊട്ടിയൂരിലേക്ക് നിയമിച്ചത്. അക്കരെ കൊട്ടിയൂരിലെ പ്രശസ്തമായ വൈശാഖ ഉത്സവ സന്നിധാനം വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തപ്പോൾ ആചാര ലംഘനങ്ങളുണ്ടായി എന്ന ആരോപണങ്ങളുടെ പേരിലാണ് ദേവസ്വം ബോർഡിലും അവകാശികളുടെ സംഘടനകളിലും അഭിപ്രായവ്യത്യാസം ഉടലെടുത്തത്. കൊട്ടിയൂർ ദേവസ്വത്തിന്റെ ട്രസ്റ്റ് ബോർഡ് തന്നെ പ്രവർത്തിക്കുന്നത് ഹൈക്കോടതിയുടെ പ്രത്യേക പാക്കേജിലൂടെയാണ് എന്നതിനാൽ ആണ് ഹൈക്കോടതി തന്നെ ഒരു സ്പെഷ്യൽ അഡ്വക്കേറ്റ് കമ്മീഷണറെ കാര്യങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തുന്നതിന് കാരണമായത്. അന്നുണ്ടായ കേസുകൾ ഒക്കെ എന്തായി എന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിന്റെ ഹൈക്കോടതി കമ്മീഷണർ ആയി പ്രവർത്തിച്ചുതന്നെ വരികയാണ്. അക്കര സന്നിധാനം നവീകരിക്കുകയും വിപുലീകരിക്കുകയും ചടങ്ങുകളിലും കർമ്മങ്ങളിലും ഒക്കെ ആചാരവിരുദ്ധ ആരോപിക്കപ്പെടുകയും ഒക്കെ ചെയ്തെങ്കിലും ഇപ്പോഴുംനവീകരണങ്ങൾ പലതും തുടർന്നുവരികയാണ്. കാരണം ഭക്തജനപ്രവാഹത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം അസൗകര്യങ്ങൾ നിറഞ്ഞതാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം സന്നിധാനം എന്നത് ആർക്കും നിഷേധിക്കാൻ കഴിയുന്ന കാര്യമല്ല. 2014 ഉമ്മൻചാണ്ടി സർക്കാർ നിലവിലുള്ളപ്പോഴാണ് എബി പ്രദീപ് അഡ്വക്കേറ്റ് കമ്മീഷണറായി കൊട്ടിയൂരിൽ എത്തിയത്. അക്കാര്യത്തിൽ സർക്കാരിൻറെ ഇടപെടൽ ഒന്നുമുണ്ടായതായി ആരോപണം ഉയർന്നിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങളിൽ പ്രധാനം കെ ബി പ്രദീപ് ഒരു കോൺഗ്രസുകാരൻ ആണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലാണ് എന്നതിനാൽ കോൺഗ്രസിനും സ്വർണക്കൊള്ള കേസിൽ പങ്കുണ്ട് എന്ന് ചുമ്മാ ആരോപണമുയർത്തി കേസിൽ പിടിച്ചു നിൽക്കാനും സിപിഎം കാണിക്കുന്ന ഉഡായിപ്പാണ് നടക്കുന്നത് എന്നതാണ് വാസ്‌തവം. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ആണ് പ്രദീപിനെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചു എന്നാണ് സിപിഎം അടക്കമുള്ള പാർട്ടികൾ പ്രചരിപ്പിക്കുന്നത്.നിയമനം മുഖ്യമന്ത്രിയുടെ വിവേചന അധികാരത്തിന് വിട്ടുകൊടുത്തിട്ടുള്ളതാണെന്നും മന്ത്രിസഭാ തീരുമാനത്തെ തള്ളിപ്പറയില്ല എന്നും ആണ് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞിട്ടുള്ളത്. സീനിയർ ഗവൺമെൻറ് പ്ലീഡറെയാണ് സാധാരണഗതിയിൽ ദേവസം വകുപ്പ് നിയോഗിക്കാറുള്ളത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ കേസുകളുടെ നടത്തിപ്പിന് കുറച്ചുകൂടി ഫലപ്രദമായ സംവിധാനം വേണമെന്ന് ദേവസം വകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ തസ്തിക സർക്കാർ അനുവദിച്ചത്. ഭരണം മാറിയെങ്കിലും ദേവസ്വം വകുപ്പിലെ പല ഉന്നത സ്ഥാനങ്ങളിലും പല ദേവസ്വം ബോർഡുകളിലും ഇപ്പോഴും സിപിഎം സംഘങ്ങൾ തന്നെയാണ് കസേരകളിൽ ചന്തി ഉറപ്പിച്ചിരിക്കുന്നത് എന്ന കോമഡി മറുവശത്തുകൂടി ഒക്കെ ഓർമ്മയിൽ വരുന്നത് നല്ലതാണെന്നാണ് സിപിഎം ഓർക്കണം. ശബരിമല മേൽശാന്തി കേസിലെ അമിക്കസ്ക്യൂരിയായും കൊട്ടിയൂരിലെ അഡ്വക്കേറ്റ് കമ്മീഷണർ ആയും സേവനമനുഷ്ഠിച്ചത് പ്രദീപിനെ പരിഗണിക്കാൻ കാരണമായെന്ന് സർക്കാർ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കാര്യങ്ങൾ വെച്ചാണ് നിയമനം എങ്കിലും ഒടുവിൽ നിയമനം കഴിഞ്ഞാണ് ശബരിമല സ്വർണ്ണ കേസിലെ പ്രതിയുടെ വക്കീലാണ് എന്ന കാര്യം സർക്കാർ ഓർത്തെടുത്തത് . സ്വർണ്ണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തപ്പോൾ ഇയാളുടെ ജാമ്യ ഹർജിയിൽ ഹാജരാകുകയും ചെയ്തത് പ്രദീപ് ആയിരുന്നു. അഡ്വക്കറ്റ് പ്രദീപിനെ പറ്റി പൊതുവേ മികച്ച അഭിപ്രായമാണ് കൊട്ടിയൂർക്കാർക്ക് ഉള്ളതെങ്കിലും കൊട്ടിയൂര് നിയമതനായി പതിമൂന്നാം വർഷം ഈ ജൂൺ 13ന് വിവാദങ്ങളുടെ തലക്കെട്ടിൽ നിറയാനാണ് എബി പ്രദീപന് ഭാഗ്യമുണ്ടായത് എന്നതാണ് സംഭവത്തിലെ തമാശ.

Advocate KB Pradeep has been in Kottiyoor for the last 13 years. Did he cheat Pradeep for 13 years?

Related Stories
കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

Jun 12, 2026 09:24 PM

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ...

Read More >>
ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

Jun 12, 2026 06:51 PM

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം...

Read More >>
നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

Jun 11, 2026 04:11 PM

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ...

Read More >>
10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

Jun 10, 2026 09:14 PM

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്...

Read More >>
മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

Jun 10, 2026 09:30 AM

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ്...

Read More >>
കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന  ഡ്രോണുമായി വനപാലക സ്‌ക്വാഡ്

Jun 9, 2026 10:42 PM

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക സ്‌ക്വാഡ്

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക...

Read More >>
Top Stories